വടക്കൻ കേരളത്തിലെ നൃത്താരാധനയുടെ ഒരു ജനപ്രിയ ആചാരമാണ് തെയ്യം. അറുപതു വര്ഷങ്ങള്ക്കു മുന്നിലാണ് ഒതയോത് തറവാട് എന്ന എന്റെ തറവാട്ടിൽ തെയ്യം കെട്ടി ആടിയതു. അതായതു എന്റെ 'അമ്മ പോലും ആദ്യമായാണ് കാണുന്നതെന്ന് സാരം.
പണ്ടേ എനിക്ക് തെയ്യം കാണാൻ വളരെ ഇഷ്ടമായിരുന്നു. എന്റെ അകന്ന ബന്ധുക്കളുടെ തറവാട്ടിലും , കാവുകളിലും ഒക്കെ സമയം കിട്ടുമ്പോൾ തെയ്യം കാണാൻ ഞാൻ പോകാറുണ്ടായിരുന്നു. അപ്പോഴെല്ലാം ഞാൻ ആലോചിക്കും എന്തെ എന്റെ തറവാട്ടിൽ ഇത് പോലൊരു തെയ്യം ഇല്ലാത്തതെന്ന്? അങ്ങനെ ഇരിക്കുമ്പോഴാണ് അമ്മൂമ്മ (അമ്മയുടെ 'അമ്മ ) പറഞ്ഞു അറിയാൻ കഴിഞ്ഞത് ഞങ്ങളുടെ തറവാട്ടിലും തെയ്യം പണ്ടുണ്ടായിരുന്നു എന്ന്. കൂടുതൽ ചികഞ്ഞപ്പോൾ അറിഞ്ഞു രണ്ടു തെയ്യങ്ങൾ - കാരണവരും, ധർമ ദൈവം ആണ് തറവാട്ട് തെയ്യം. അറുപതു വര്ഷം മുൻപ് തെയ്യം കണ്ടവർക്കെല്ലാം ഒരു നേരിയ ഓര്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ആരുടെ പാക്കിലും ഫോട്ടോ ഒന്നും ഇണ്ടായിരുന്നില്ല. ഒരു പടുകൂറ്റൻ കമ്മ്യൂണിസ്റ്റ് കുടുംബം ആയതു കൊണ്ട് ആർക്കും വലിയ വിശ്വാസം ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ തറവാട് വീടും ആരും നോക്കാനില്ലാതെ നിലം പറ്റി പോയിരുന്നെല്ലോ.
കഴിഞ്ഞ ഒരു പതിണ്ടായായിട്ടു തറവാട്ടിൽ ഒരുപാട് മരണങ്ങൾ സംഭവിച്ചു. പ്രശ്നം വെച്ച് നോക്കിയപ്പോൾ അറിയാൻ കഴിഞ്ഞു ഇതിനൊക്കെ കാരണം തെയ്യം തറവാട്ടിൽ നടക്കാത്തത് കൊണ്ടാണെന്ന്. ഇത് അറിഞ്ഞതിനു ശേഷം കുടുംബാങ്ങങ്ങൾ ഒത്തൊരുമിച്ചു പ്രയത്നിച്ചു. ഒരു പാട് തരത്തിൽ വിഷമങ്ങൾ ഉണ്ടായ്യിട്ടും തറവാട്ടിലെ മിക്ക അംഗങ്ങളുടെ പ്രാർത്ഥനയും പ്രയത്നവും കൊണ്ട് ഈ വര്ഷം തെയ്യം നടത്താൻ പറ്റി. പക്ഷെ വിധിയുടെ കളിയാട്ടം എന്ന് പറയട്ടെ എനിക്ക് അത് കാണാൻ പറ്റിയില്ല. കൊറോണ എന്ന മഹാമാരി എന്നെ ബാംഗ്ലൂരിൽ തളച്ചിട്ടു. ഇനി മുതൽ എല്ലാ വർഷവും മാർച്ച് 24 -25 തീയതിക്ക് തെയ്യം നടത്താൻ തീരുമാനിച്ചു. അടുത്ത വര്ഷം എന്തായാലും പോയിട്ട് തെയ്യം കാണണം.
ഈ വര്ഷം നടന്ന തെയ്യത്തിന്റെ ചില ചിത്രങ്ങൾ ഉൾപ്പെടുത്തുന്നു.




No comments:
Post a Comment